---
title: "ട്രെയിൻ വരുന്നത് കണ്ടു അടുത്ത ട്രാക്കിനടുത്തേയ്ക്ക്നീങ്ങിനിന്നു, വിദ്യാർത്ഥിനി റെയില്‍വേ റിപ്പയർ വാഹനം തട്ടി മരിച്ചു"
english_title: "The student saw the train coming and moved to the next track, where she was hit by a railway repair vehicle and died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/61307/The student saw the train coming and moved to the next track, where she was hit by a railway repair vehicle and died"
published_at: "2022-08-12T23:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f696ff66c3d_Screenshot_20220812-233131.png"
keywords: []
---

# ട്രെയിൻ വരുന്നത് കണ്ടു അടുത്ത ട്രാക്കിനടുത്തേയ്ക്ക്നീങ്ങിനിന്നു, വിദ്യാർത്ഥിനി റെയില്‍വേ റിപ്പയർ വാഹനം തട്ടി മരിച്ചു

> **Lead Summary:** കൊച്ചി ..... ട്രെയിൻ വരുന്നത് കണ്ടു അടുത്ത ട്രാക്കിനടുത്തേയ്ക്ക്നീങ്ങിനിന്നു, വിദ്യാർത്ഥിനി റെയില്‍വേ റിപ്പയർ വാഹനം തട്ടി മരിച്ചു.

## Article Content

കൊച്ചി ..... ട്രെയിൻ വരുന്നത് കണ്ടു അടുത്ത ട്രാക്കിനടുത്തേയ്ക്ക്നീങ്ങിനിന്നു, വിദ്യാർത്ഥിനി റെയില്‍വേ റിപ്പയർ വാഹനം തട്ടി മരിച്ചു.

അങ്കമാലിയിൽ റെയില്‍വേ റിപ്പയർ വാഹനം തട്ടിയാണ് വിദ്യാർത്ഥിനി മരിച്ചത്. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി അനു സാജനാണ് (21) മരിച്ചത്. അങ്കമാലി റെയില്‍വേ സ്റ്റേഷനിലാണ് അപകടം. റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ഥിനിയെ റെയില്‍വേ റിപ്പയര്‍വാന്‍ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് സംഭവം. ആലുവ ഭാഗത്തു നിന്നു നില്‍ക്കവേ, ചാലക്കുടി ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്കുപോകുകയായിരുന്ന റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിക്കുകയായിരുന്നു. തെറിച്ചു പോയ അനു ഇരുമ്പുകമ്പിയില്‍ ഇടിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. അങ്കമാലി മോണിങ് സ്റ്റാര്‍ കോളജിലെ ബിഎസ് സി സുവോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/61307/The student saw the train coming and moved to the next track, where she was hit by a railway repair vehicle and died)